കലാദേവി കലാമേള തുടങ്ങി

മുണ്ടക്കയം∙ കലാദേവി വിസ്മയം 2016ന് വർണാഭമായ തുടക്കം. ബാൻഡ് വാദ്യ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ വിവിധ കലാപ്രകടനങ്ങൾ നടന്നു.

ഇന്നു റഷ്യൻ നർത്തകി നദാഷാ വ്ലാഡ്‌വിന്റെ കലാപ്രകടനം നടക്കും. വൈകിട്ട് 6.30 മുതൽ പ്രാദേശിക കലാകാരന്മാരുടെ ഡാൻസ്. 7.30ന് സാംസ്കാരിക സമ്മേളനം, 8.30 മുതൽ ബഡായി ബംഗ്ലാവ് കോമഡി ഷോ, ഉഗ്രം ഉജ്വലം സാഹസിക പ്രകടനങ്ങൾ എന്നിവ നടക്കും.