“കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്”

കാഞ്ഞിരപ്പള്ളി∙ ഗ്രീൻഷോർ പരിസ്ഥിതി ദിനത്തിൽ ‘കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്’ പദ്ധതി നടപ്പിലാക്കുന്നു.

പേര് റജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് സൗജന്യമായി നാടൻ കറിവേപ്പിൻ തൈകൾ നൽകാനാണു പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രീൻഷോർ ചെയർമാൻ ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും. ഹരിതമൈത്രി കേരളം ചെയർമാൻ ജോണി മാത്യു പൊട്ടംകുളം പരിസ്ഥിതിദിന സന്ദേശം നൽകും