കാഞ്ഞിരപ്പള്ളിക്ക് അപമാനയിരുന്ന പേട്ട ഗവ സ്കൂൾ ഇന്ന് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാകുന്നു …

1-web-petta-school-kply
ഏകദേശം ഇരുപതഞ്ചു വർഷങ്ങൾക്കു മുന്പാണ് സംഭവം … കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന്റെ പ്രധാന അധ്യപകനെയും സഹ അധ്യപകനെയും കാണ്മാനില്ല .. വീട്ടിലും നാട്ടിലും ആര്ക്കും അറിയില്ല , അവർ എവിടെ പോയെന്ന് .. എന്തായാലും രണ്ടു ദിവസങ്ങൾക്കുള്ളിൽ അവർ തിരികെയെത്തി ..

സ്.എസ്.എല്‍.സി പരീക്ഷയില്‍ റിസൾട്ട്‌ വന്ന ദിവസമാണ് അവർ മുങ്ങിയത്. തലേ ദിവസം തന്നെ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ എല്ലാവരും തോറ്റ വിവരം അറിഞ്ഞു പത്രക്കാരെ പേടിച്ചു മുങ്ങിയതാണ് . കേരളത്തിലെ പ്രധാന മാധ്യമങ്ങളുടെയും ലേഖകർ അവരുടെ ഇന്റർവ്യൂ എടുക്കുവാൻ വേണ്ടി കാഞ്ഞിരപ്പള്ളി അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല … പിനീട് അത് ഒരു നിത്യ സംഭവം ആയി വളരെക്കാലം തുടർന്നിരുന്നു .

അന്നൊക്കെ മിക്കവാറും വർഷങ്ങളിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ജയിക്കുന്നത് .. അതിനിടയിൽ അത്ഭുതം പോലെ ഒരു പ്രാവശ്യം മാത്രം ഒരു കുട്ടി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി .. അതെ കുറിച്ചു അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് , ആ കുട്ടി പരിക്ഷക്ക് രണ്ടു മാസം മുൻപ് വരെ കാഞ്ഞിരപ്പള്ളി സൈന്റ്റ്‌ മേരീസ്‌ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു . പേട്ട സ്കൂളിന്റെ നാണക്കേട്‌ ഒഴിവാക്കുവാൻ വേണ്ടി ആ കുട്ടിയെ അവിടെനിന്നും കൊണ്ടുവന്നു പേട്ട സ്കൂളിന്റെ പേരില് രജിസ്റ്റർ ചെയ്തു പരീക്ഷ എഴുതിക്കുകയായിരുന്നു . ആ കാര്യം പുറത്തായതോടെ സ്കൂൾനു കൂടുതൽ നാണക്കേടായി ..

സ്കൂളിൽ പതിവായി വന്നു ഒപ്പിട്ട ശേഷം പുറത്തു മറ്റു പരിപാടികൾക്ക് പോകുന്ന ചില അധ്യാപകർ ആയിരുന്നു സ്കൂളിന്റെ അപചയത്തിന് പ്രധാന ഉത്തരവാദികൾ .. അത് മുതലെടുത്ത്‌ കുട്ടികൾ ഉഴാപ്പുവാനും തുടങ്ങിയതോടെ സ്കൂൾനു അധോഗതിയായി .. എന്ത് പ്രശനം ഉണ്ടായാലും ഉടൻ തന്നെ കുട്ടികൾ റോഡിൽ ഇറങ്ങി വണ്ടികൾ തടയുന്നത് ഒരു നിത്യ സംഭവം ആയിരുന്നു .. പൊതു മുതൽ നശിപ്പിക്കുന്നതിൽ നിന്നും കുട്ടികളെ തടയുവാൻ ആരും ഉണ്ടായിരുന്നില്ല .. സമരം ഒരു ദിനചര്യ പോലെയായിരുന്നു അന്നൊക്കെ ആ സ്കൂളിൽ …

ആ സ്കൂൾ ആണ് ഇന്ന് നൂറു ശതമാനം വിജയത്തോടെ തല ഉയർത്തി പിടിച്ചുകൊണ്ടു കാഞ്ഞിരപ്പള്ളിയുടെ അഭിമാനം ആയി മാറിയിരിക്കുന്നത് . 23 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു ..

ഈ ഉന്നത വിജയം നേടിയ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിനു അനുമോദനങ്ങൾ ..

2-web-petta-school-kply