കാഞ്ഞിരപ്പള്ളിക്ക് ഡോ.എന്‍ ജയരാജ് എം എല്‍ എ വക ബജറ്റ് സമ്മാനം :- കുന്നുഭാഗം ഗവ.ഹൈസ്കൂള്‍ കായിക സ്കൂളാകുന്നു , ചിലവ് 20 കോടി രൂപ

jayaraj-mla-at-spots-school
കാഞ്ഞിരപ്പള്ളി:കുന്നുഭാഗം ഗവ.ഹൈസ്കൂള്‍ കെ നാരായണക്കുറുപ്പ് സ്മാരക കായിക സ്കൂളാകുമ്പോള്‍ സിന്തറ്റിക് ട്രാക്കും പുതിയ കെട്ടിടങ്ങളുമുണ്ടാകും .ഇരുപത് കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആദ്യഘട്ടമായി രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നു ഡോ.എന്‍ ജയരാജ് എം എല്‍ എ അറിയിച്ചു.

ഡോ.എന്‍ ജയരാജ് എം എല്‍ എ യുടെ പിതാവ് കെ നാരായണക്കുറുപ്പിന്റെ എം എല്‍ എയുടെ പേരിലാണ് സ്പോര്‍ട്സ് സ്കൂള്‍ ഇനി അറിയപ്പെടുക.

സ്കൂളിനു സ്വന്തമായുള്ള അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്പോര്‍ട്സ് കോംപ്ലക്സ്‌ ,സ്കൂള്‍ ഹോസ്റ്റല്‍ .സ്റ്റേഡിയം എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി.കായികാഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു പഠിപ്പിച്ചു മികച്ച നിലവാരത്തിലെത്തിക്കുകയാണ് ലക്‌ഷ്യം.1908-ല്‍ ഹൈസ്കൂളായി ആരംഭിച്ച ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രഥമ സ്കൂളാണ് കുന്നുംഭാഗം ഗവ.ഹൈസ്കൂള്‍ .

പ്രമുഖരായ 25 ഓളം കായികതാരങ്ങള്‍ പഠിച്ച സ്കൂളാണ്,കൂടാതെ അഞ്ജു ബോബി ജോര്‍ജ്,ജിന്‍സി ഫിലിപ്പ്,വി ബി ബിനീഷ്,കെ ജെ മനോജ്‌ ലാല്‍ ,പി എസ് സജി തുടങ്ങിയ പ്രമുഖരായ കായിക താരങ്ങളുടെ പരിശീലന കേന്ദ്രമായിരുന്നു കുന്നുംഭാഗം സ്കൂള്‍ മൈതാനം.സ്വാതന്ത്ര്യ സമര സേനാനികളായ അക്കാമ്മ ചെറിയാന്‍ ,കെ ജെ തോമസ്‌ കരിപ്പാപറമ്പില്‍ ,മുന്‍ എം എല്‍ എ മുസ്തഫാ കമാല്‍ തുടങ്ങിയ പ്രമുഖര്‍ പഠിച്ച സ്കൂളുമാണ് ഇത്.
kply-spots-school-web-1
koly-sports-school-ground-web

kply-sports-school-web