കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസില്‍ ഒരു കൂട്ടം പ്രവര്‍ത്തകരുടെ മദ്യപാനം സഹിക്കാനാകാതെ ജില്ലാനേതൃത്വം താല്കാലികമായി ഓഫീസ് അടച്ചുപൂട്ടി.

കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് നേതൃത്വം ഇടപെട്ട് പൂട്ടിയത്. ഇന്നലെ രാത്രി ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഓഫീസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ഓഫീസ് അടച്ചുപൂട്ടിയത്.

ഓഫീസില്‍ നിന്ന് മദ്യപിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളാകോണ്‍ഗ്രസ്(എം) കോട്ടയം ജില്ലാപ്രസിഡന്റ് ഇ.ജെ. അഗസ്തി അറിയിച്ചു.

1-web-kerala-congrss-office-pootti

2-web-kerala-congress-office-

3-web-kerala-congress-office

4-web-kerala-congress-office