കാഞ്ഞിരപ്പള്ളിയിൽ ഓണക്കാലത്ത് വ്യാപാര സ്‌ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത പിരിവിൽ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ഓണക്കാലത്ത് വ്യാപാര സ്‌ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത പിരിവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രതിഷേധിച്ചു.

ഇനിമുതൽ അസോസിയേഷൻ അംഗീകാരമില്ലാതെ പിരിവുകൾ നൽകുന്നതല്ലെന്നും യോഗത്തിൽ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ചാക്കോ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എം. അബ്ദുൾ സലാം വാഴേപറമ്പിൽ, ടി.എം. ജോണി തുണ്ടത്തിൽ, ബെന്നിച്ചൻ കുട്ടൻചിറ, മേരിദാസ് പുൽപ്പേൽ, പി.ഇ. അബ്ദുൾ ജബാർ, ഇ.ജെ. ദേവസ്യ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. –