കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളിയിൽ കാറപകടം :  കാർ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ പൂതക്കുഴി തടയണയ്ക്ക് സമീപം കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളി സ്വദേശികളായ സഫീർ , പെരിയ സ്വാമി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നു ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണ് സംഭവം.പൂതക്കുഴിയിലെ ഒരു കടയിൽ സാധനങ്ങൾ ഇറക്കിയശേഷം തിരിച്ചു കാഞ്ഞിരപ്പള്ളിക്ക് പോകാനായി വാഹനം യു ടേണ്‍ എടുത്ത് തിരിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി പെരിയസ്വാമിയെ കോട്ടയം മെഡിക്കൽ കോളേജിലും,സഫീറിനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല .അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു . കാഞ്ഞിരപ്പള്ളി പോലിസ് സംഭവസ്ഥലം സന്ദർശിച്ചു മേൽനടപടികൾ സ്വീകരിച്ചു.

1-web-car-accident-

2-web-car-accident

3-web-car-accident