കാഞ്ഞിരപ്പള്ളിയിൽ കാറപകടം; രണ്ടുപേർക്കു ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി :ഈരാറ്റുപേട്ട റോഡിൽ വില്ലണിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു.നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം.

വില്ലണി സ്വദേശികളായ വാരാപ്പള്ളിയിൽ കുട്ടപ്പൻ, ഓട്ടോ ഡ്രൈവർ കറുകപ്പള്ളിയിൽ വിനോദ് എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ റോഡ് വക്കിലെ ബോർഡ് തകർത്ത ശേഷമാണ് റോഡിന്റെ മറുവശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ചത്.അപകടത്തെ തുടർന്ന് കാറിലുണ്ടായ രണ്ട് പേർ ഓടി രക്ഷപ്പെട്ടു