കാഞ്ഞിരപ്പള്ളിയിൽ ചിറ്റർ പുഴയിൽ കുത്തൊഴുക്കിൽ പെട്ട യുവാവിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളിയിൽ ചിറ്റർ പുഴയിൽ കുത്തൊഴുക്കിൽ പെട്ട യുവാവിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കറുകച്ചാല്‍ പാലയ്ക്കല്‍ രതീഷ് (26) ആറ്റിലേയ്ക്ക് ചാഞ്ഞുകിടന്ന ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒന്നാംമൈലിലെ വളവുകയത്തായിരുന്നു സംഭവം. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി കരകയറാന്‍ ശ്രമിച്ചെങ്കിലും വെള്ളക്കൂടുതല്‍ കാരണം നടന്നില്ല.

രതീഷ് ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങിയ രതീഷിനെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.