കാഞ്ഞിരപ്പള്ളിയിൽ നാളികേര ഉല്‍പ്പാദകസംഘം രൂപവല്‍ക്കരിക്കുന്നു

കാഞ്ഞിരപ്പള്ളി: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ആത്മ-കര്‍ഷക ഗ്രൂപ്പുകളുടെ ബ്ലോക്കുതല സമിതിയായ ഗ്രീന്‍ഷോര്‍ മുന്‍കൈയെടുത്ത് കാഞ്ഞിരപ്പള്ളി നാളികേര ഉത്പ്പാദകസംഘം രൂപവല്‍ക്കരിക്കുന്നു

കേടായ തെങ്ങുകളുടെ മുറിച്ചുനീക്കല്‍, ശാസ്ത്രീയ വളംവിതരണം, മികച്ച നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍, തെങ്ങധിഷ്ഠിത പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കല്‍, തെങ്ങധിഷ്ഠിത ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കല്‍, ‘നീര’യുടെ ഉത്പ്പാദനവും വിപണനവും സാധ്യമാക്കല്‍ എന്നിവ കേന്ദ്ര നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ശനിയാഴ്ച 3മണിക്ക് കാഞ്ഞിരപ്പള്ളി കൃഷിഭവന്‍ ഹാളില്‍ ചേരുന്ന സംഘം രൂപവല്‍ക്കരണ യോഗം കാഞ്ഞിരപ്പള്ളി ഗ്രീന്‍ഷോര്‍ ട്രഷറര്‍ ഡെന്നീസ് ജോസ് കപ്പലുമാക്കലിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി എ.വി.ജോര്‍ജ്കുട്ടി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 94477911830.