കാഞ്ഞിരപ്പള്ളിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പതിനാറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ 32 വയസുകാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ.

കൊടുവന്താനം വലിയപറമ്പിൽ ഷെഫീഖ് (ഫാസിൽ -32) ആണ് പിടിയിലായത്. പെണ്‍കുട്ടിയ കൗണ്‍സിൽ ചെയ്ത ചൈൽ ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പീഡന വിവരം പെണ്‍കുട്ടി അറിയിച്ചത്.

തുടര്‍ ന്നു ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍ നൽകിയ പരാതിയെ തുടര്‍ന്നണ് പോലീസ് അന്വേഷണം നടത്തി ഷെഫീഖിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ: രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ഷെഫീഖ് വിവാഹ വാഗ്ദാനം നൽ.കിയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതത്രേ. തുടര്‍ന്നു മേയ് എട്ട്, ഒന്‍പത് തീയതികളിൽ പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലതിരുന്ന സമയത്ത് എത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

കൂടാതെ പെണ്‍കുട്ടിയെയും കൂട്ടി സിനിമാ കാണാന്‍ പോയതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷെഫീഖിനെ റിമാന്‍ഡ് ചെയ്തു.