കാഞ്ഞിരപ്പള്ളിയിൽ റാംബൂട്ടാൻ കൃഷി പൊടിപൊടിക്കുന്നു …

കാഞ്ഞിരപ്പള്ളിയിൽ റാംബൂട്ടാൻ കൃഷി പൊടിപൊടിക്കുന്നു …

കാഞ്ഞിരപ്പള്ളി: പുളിരസം കലര്‍ന്ന മാധുര്യവും പോഷകഗുണവും ഏറെയുള്ള മലേഷ്യന്‍ ഫലവൃക്ഷം റമ്പുട്ടാന്‍ കാഞ്ഞിരപ്പള്ളി കൈയടക്കുന്നു.മിക്ക വീടുകളിലും റമ്പുട്ടാന്‍ മരം സര്‍വ്വ സാധാരണം.കായ്ച്ചു കിടക്കുന്ന റമ്പുട്ടാന്‍ മരങ്ങള്‍ പക്ഷികളുടെ ശല്യം ഒഴിവാക്കാനായി വലയിട്ട് സംരക്ഷിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളി മേഖലയിലെ സ്ഥിരം കാഴ്ചയാണ്.

മുള്ളന്‍പഴമെന്ന്’ മലയാളി വിളിക്കുന്ന റമ്പുട്ടാന്‍ പഴത്തിന്റെ പുളിരസംകലര്‍ന്ന മാധുര്യവും പോഷകഗുണവുമാണ് നാട്ടുകാരെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

വിറ്റാമിന്‍ സി,പ്രോട്ടീന്‍,കാല്‍സ്യം,ഫോസ്ഫറസ്, തുടങ്ങിയവ ഏറെയുള്ള റമ്പുട്ടാനില്‍ ഗാര്‍ലിക് ആസിഡാണ് പുളിരസം നല്‍കുന്നത്.വണ്ണം കുറയ്ക്കാനും ത്വക്കിന് മൃദുലത ലഭിക്കാനും ഏറെ ഉത്തമമായ റമ്പുട്ടാന്‍ പ്രമേഹത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്.
റമ്പുട്ടാന്റെ ഇലയുടെ നീര് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.കാന്‍സറിനെ തടയാന്‍ റമ്പുട്ടാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കംബോളത്തിൽ 80 രൂപ മുതല്‍ 200 രൂപ വരെയാണ് ഒരു കിലോ റമ്പുട്ടാന്‍ പഴത്തിന്റെ വില.കര്‍ഷകര്‍ക്ക് 60 മുതല്‍ 100 രൂപ വരെ കിട്ടും.മലേഷ്യ,ഇന്തൊനേഷ്യ,കംബോഡിയ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രധാനമായും കൃഷിചെയ്യുന്ന ഫലവര്‍ഗ്ഗമാണ് റമ്പുട്ടാന്‍.സാധാരണഇനങ്ങള്‍ അഞ്ചു വര്‍ഷം കൊണ്ട് കായ്ക്കുമ്പോള്‍ ഗ്രാഫ്റ്റഡ് ഇനം മൂന്നുവര്‍ഷംകൊണ്ട് കായ്ക്കും. ഇന്ത്യയില്‍ തമിഴ്‌നാട്,കര്‍ണ്ണാടകം,കേരളം എന്നിവിടങ്ങളിലാണ് റമ്പുട്ടാന്‍ കൃഷി ഏറെയുള്ളത്.

2-web-ramboottan