കാഞ്ഞിരപ്പള്ളിയിൽ വാഹന പ്രചരണജാഥക്ക് സ്വീകരണം

കാഞ്ഞിരപ്പള്ളിയിൽ വാഹന പ്രചരണജാഥക്ക് സ്വീകരണം

കാഞ്ഞിരപ്പള്ളി : ആക്ഷൻ കൌണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേർസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പ്രചരണജാഥയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ കോമ്പൌണ്ടിൽ എത്തിയ ജാഥയ്ക്ക് സ്വീകരണം നല്കി.

ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അധ്യാപക വിദ്യാർത്ഥി അനുവാദം കാലോചിതമായി പുന ക്രെമീകരിക്കുക, തസ്ത്തികൾ വെട്ടികുറക്കുവാനുള്ള ഗവർമെൻറെ തീരുമാനം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് വാഹന പ്രചരണജാഥ.

സ്വീകരണത്തിനു ശേഷം തുടങ്ങിയ യോഗത്തിൽ ജാഥ ക്യാപ്റ്റൻ എ. ശ്രീകുമാർ, വൈസ് ക്യാപ്റ്റൻ എ. കെ. ഉണ്ണികൃഷ്ണൻ, ജാഥ മാനേജർ കെ. ശിവകുമാർ, സി. ഐ. റ്റി. യു. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി. എ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.