കാഞ്ഞിരപ്പള്ളിയുടെ പ്രിയ ഗായകൻ സാബു ജോസഫ് വയലിനിൽ വിസ്മയങ്ങൾ തീർക്കുന്നു..

കാഞ്ഞിരപ്പള്ളിയുടെ പ്രിയ ഗായകൻ സാബു  ജോസഫ് വയലിനിൽ വിസ്മയങ്ങൾ തീർക്കുന്നു..

കാഞ്ഞിരപ്പള്ളിയുടെ പ്രിയ ഗായകൻ സാബു ജോസഫ് വയലിനിൽ വിസ്മയങ്ങൾ തീർക്കുന്നു..

കാഞ്ഞിരപ്പള്ളിയുടെ പ്രിയ ഗായകൻ സാബു ജോസഫ് വീണ്ടും.. ഇത്തവണ അയർലണ്ടിൽ നിന്നും വയലിനിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ..

കാഞ്ഞിരപ്പള്ളി : ഇരുപത് വർഷങ്ങൾക്കു മുൻപ്, കാഞ്ഞിരപ്പള്ളിയിലെ നിറസാന്നിധ്യവും, പ്രിയ ഗായകനുമായിരുന്ന സാബു ജോസഫ് വാലുമണ്ണേൽ, ഇപ്പോൾ അയർലണ്ടിൽ സ്ഥിരതാമസമാണ്. അവിടെവച്ചു അദ്ദേഹം വയലിനിൽ ആലപിച്ച കാതോട് കാതോരം എന്ന സിനിമയിലെ ” നീ എൻ സർഗ്ഗസൗന്ദര്യമേ ..” എന്ന മനോഹര ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി .

1994 -ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ ചെയർമാൻ ആയിരുന്ന സാബു നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പല സിനിമകളിലും, ആൽബങ്ങളിലും യേശുദാസിനു വേണ്ടി ട്രാക്ക് പാടിയിട്ടുള്ള സാബു പലപ്പോഴും അദ്ദേഹത്തിന്റെ പ്രത്യേക അഭിന്ദനങ്ങൾക്കു പാത്രമായിട്ടുണ്ട്.

1998 – ൽ ജോലി സംബന്ധമായി ബഹറിനിലേക്കു പോയ സാബു, വിവാഹ ശേഷം അയർലണ്ടിലെ ഡബ്ലിനിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
ബഹറിനിൽ വച്ച് എസ് ജാനകിയുടെ കൂടെയും, അയർലണ്ടിൽ വച്ച് ചിത്രയുടെ കൂടെയും പ്രോഗ്രാമുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാര്യ കൊച്ചുറാണി എരുമേലി കുന്നുകണ്ടത്തിൽ കുടുംബാംഗമാണ്. സാബുവിന്റെ മൂന്നു മക്കൾ അയർലണ്ടിൽ പഠനം നടത്തുകയാണ്.