കാഞ്ഞിരപ്പള്ളി: അടിക്കടിയുണ്ടാകുന്ന വൈദ്യുതി വിതരണ തടസത്തിനു് പരിഹാരമാകുന്നു. കാഞ്ഞിരപ്പള്ളി നഗരത്തിലെ വൈദ്യുതി വിതരണം എ ബി സി കേബിൾ വഴി

കാഞ്ഞിരപ്പള്ളി: അടിക്കടിയുണ്ടാകുന്ന വൈദ്യുതി വിതരണ തടസത്തിനു് പരിഹാരമാകുന്നു. കാഞ്ഞിരപ്പള്ളി നഗരത്തിലെ വൈദ്യുതി വിതരണം എ ബി സി കേബിൾ വഴി .

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ ചുറ്റളവിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് 110 കെവി വൈദ്യുതി പോസ്റ്റുകൾ വഴി കേബിൾ വലിച്ചിട്ടുളളത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സബ് സ്റ്റേഷനിൽ നിന്നും ഇരുപത്തിയാറാം മൈൽ ജംഗ്ഷൻ വരെയും പേട്ട കവലയിൽ നിന്നും ബിർളാ കോളനി -കെ എം എ ജംഗ്ഷൻ വരെയും കുരിശുകവല മുതൽ തമ്പലക്കാട് റോഡിലെ എസ് ബി ഐ ജംഗ്ഷൻ വരെയുമാണ് കേബിൾ വലിച്ചിട്ടുള്ളത്.

ഒരു വർഷം മുമ്പാണ് ഇതിന്റെ പണി ആരംഭിച്ചത്.ജൂൺ ഒൻപതാം തിയതി പണി പൂർത്തീകരിച്ച് കേബിൾ കണക്റ്റ് ചെയ്തു.
വൈദ്യുതി വിതരണം കേബിൾ വഴിയാക്കിയതോടെ കാറ്റിൽ മരങ്ങൾ വീണുള്ള വൈദ്യുതി വിതരണം തടസം ഒഴിവാകും.. വൈദ്യുതി വിതരണം കേബിൾ വഴിയാക്കിയെങ്കിലും നിലവിലുള്ള 11 കെവി ലൈൻ അഴിച്ചു മാറ്റില്ല. കേബിളിൽ ബ്രേക്ക് സംഭവിച്ചാലും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കുവാനാണ് ഇതു് മാറ്റാത്തത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം, കുരിശു കവല, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, പുത്തനങ്ങാടി, തമ്പലക്കാട് റോഡ്, സിവിൽ സ്റ്റേഷൻ വളപ്പ്, പേട്ട കവല, പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ പടി, റാണി ആശുപത്രി പടി, പൂതക്കുഴി, ഫാബീസ് ജംഗ്ഷൻ, പൂതക്കുഴിചെക്കു ഡാം ( 26-ാം മൈൽ ജംഗ്ഷൻ) മഠത്തിൽ വ്യാപാര സമുച്ചയം ജംഗ്ഷൻ, പേട്ട വാർഡ് ,വാവണ്ണൻ കടവ്, കെ എം എ ഹാൾ, ബിർളാ കോളനി തുടങ്ങി 36 ട്രാൻസ്ഫോർമറുകളാണ് ആദ്യഘട്ടമെന്ന നിലയിൽ കേബിൾ സി സ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ പാറക്കടവ് – ആനക്കല്ല് വരെ കേബിൾ നീട്ടുമെന്ന് കെ എസ് ഇ ബി അ ധികൃതർ അറിയിച്ചു.