കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം.

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം.

പരീക്ഷയെഴുതിയ 36 വിദ്യാർഥികളും മികച്ച വിജയം നേടിയതായി സ്കൂൾ പ്രിൻസിപ്പൽ ഗിരിജാ സന്തോഷ് അറിയിച്ചു.