കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള; കോരുത്തോട് സി.കെ.എം.സ്കൂള്‍ മുന്നേറുന്നു
കുന്നുംഭാഗം(കാഞ്ഞിരപ്പള്ളി):കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയില്‍ 49 പോയിന്‍േറാടെ കേരുത്തോട് സി.കെ.എം. സ്കൂള്‍ മുന്നേറുന്നു. 27 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍ രണ്ടും ഏഴുപോയിന്േറാടെ ഉമ്മിക്കുപ്പ സെന്റ് മേരീസ് എച്ച്.എസ്.മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
രാവിലെ നടന്ന സമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം വി.എസ്. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനിത ഷാജി മുഖ്യപ്രഭാഷണം നടത്തി. അധ്യാപക അവാര്‍ഡ് ജേതാവ് കെ.വി.ദേവസ്യയെ യോഗം അനുമോദിച്ചു. എ.ഇ.ഒ .കെ.എ.തോമസ്, സുധീര്‍ ജി.കുറുപ്പ്, ഗോപകുമാര്‍, നാസര്‍ മുണ്ടക്കയം, സനത്കുമാര്‍, കെ.എസ്.ഷെമീര്ഖാന്, വി.ശ്രീകുമാര്‍, മാത്യു സി.വര്‍ഗീസ്, എം.എം.മാത്യു, ജയശ്രീ എന്നിവര്‍ സംസാരിച്ചു.