കാഞ്ഞിരപ്പള്ളി എ കെ ജെ യം സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു , ഒരാൾ മരിച്ചു , മറ്റെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി എ കെ ജെ യം സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു , ഒരാൾ മരിച്ചു , മറ്റെയാൾ ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ
bindhya-akjm-student-

വി.ആര്‍.ബിന്ധ്യ

കാഞ്ഞിരപ്പള്ളി : എ കെ ജെ യം സ്കൂളിലെ രണ്ടു പ്ലസ്‌ വണ്‍ വിദ്യാർത്ഥിനികളെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ്നു സമീപം കണ്ടെത്തി. ഒരാൾ സംഭവ സ്ഥലത്ത് വച്ച് മരിച്ചു . മറ്റെയാളെ 26 ആം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചു

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ നിന്നും സൈന്റ്റ്‌ മേരീസ്‌ സ്കൂൾലേക്ക് പോകുന്ന വഴിയിൽ ഇവർ വീണു കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത് .

പൊന്‍കുന്നം കുഴിക്കാട്ട്പടി വേണാട്ട് വീട്ടില്‍ വി.എന്‍.രാജീവ്-ആഷാകുമാരി ദമ്പതിമാരുടെ മകള്‍ വി.ആര്‍.ബിന്ധ്യ(17) യാണ് മരിച്ചത്.സഹപാഠി
രണ്ടാമത്തെ പെണ്‍കുട്ടി കൂവപ്പള്ളി സ്വദേശിനിയാണ് ..

രാവിലെ സ്കൂളിൽ കുട്ടികൾ ഏതാത്തിരുന്നതിനാൽ സ്കൂൾ അധികൃതർ അവരുടെ വീട്ടുകാരെ ഫോണ്‍ വിളിച്ചു വിവരം ധരിപ്പിച്ചിരുന്നു . അതനുസരിച്ച് വീട്ടുകാർ സ്കൂളിൽ എത്തി കുട്ടികളെ അന്വേഷിച്ചു . നാലുമണി വരെയായിട്ടും കണ്ടെത്തിയില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കാം എന്ന തീരുമാനത്തിൽ എല്ലാവരും സ്കൂളിൽ കാത്തിരിക്കുന്പോൾ ആണ് ഞെട്ടിക്കുന്ന വാർത്ത‍ അവർ അറിഞ്ഞത് .

എവിടെയെങ്കിലും പോയിട്ട് തിരികെ സ്കൂൾ വിടുന്ന സമയത്ത് വീട്ടിലേക്കു പോകുവാൻ ബസ്‌ സ്റ്റാൻഡിൽ എത്തിയപ്പോൾ സ്കൂൾ അധികൃതരും വീട്ടുകാരും തങ്ങളെ അന്വേഷിക്കുന്നു എന്നറിഞ്ഞിട്ടു പേടിച്ചു മരിക്കുവാൻ ശ്രമിച്ചതായിരിക്കും എന്നാണ് നിഗമനം .

വേണാട് മെറ്റല്‍ വര്‍ക്‌സിന്റെ ഉടമ രാജീവിന്റെ മകളാണ് ബിന്ധ്യ. കങ്ങഴ ബസേലിയസ് കോളേജ് ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ബീരാജ് സഹോദരനാണ്. ശവസംസ്‌കാരം ചൊവ്വാഴ്ച 3 ന് വീട്ടുവളപ്പില്‍.


1-web-akjm-student

2-WEB-akjm-student-2

3-web-akjm-student

4-web-akjm-student