കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാ​ഷ്വാ​ലി​റ്റി ഉ​ദ്ഘാ​ട​നം ഒന്പതിന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച കാ​ഷ്വാ​ലി​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് രാ​വി​ലെ 11ന് ​ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നി​ര്‍​വ​ഹി​ക്കും.
വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എം. ശാ​ന്തി, വി​വി​ധ രാ​ഷ്ട്രീ​യ-​സാം​സ്‌​കാ​രി​ക നേ​താ​ക്ക​ന്‍​മാ​ര്‍, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.