കാഞ്ഞിരപ്പള്ളി ടൌന്‍ ഹാള്‍ പരിസരത്ത് വിഷ പാമ്പുകളുടെ വിളയാട്ടം.- വീഡിയോ കാണുക

cobra-snake

കാഞ്ഞിരപ്പള്ളി:കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ടൌന്‍ ഹാളിന്റെ പരിസരത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യ കൂമ്പാരത്തെ പറ്റി റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ പോയ കാഞ്ഞിരപ്പള്ളി ന്യുസിലെ ജോബി കുര്യന്‍,ഏഷ്യാനെറ്റിലെ രതീഷ്‌,ക്യബിനെറ്റിലെ സുനിത് എന്നിവരുടെ നേര്‍ക്ക് ടൌന്‍ ഹാളിന്റെ പരിസരത്ത് സൌര്യവിഹാരം നടത്തിയിരുന്ന മൂര്‍ഖന്‍ പാമ്പ് ചീറിയടുത്തു ഭാഗ്യം കൊണ്ടാണ് പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ രക്ഷപെട്ടത്.ഇവര്‍ തിരിഞ്ഞു നിന്നതോടെ പാമ്പ് തുറസ്സായ പ്രദേശത്തു കൂടി ഇഴഞ്ഞു മാലിന്യ കൂമ്പാരത്തില്‍ ഒളിച്ചു

ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് മൂലം എലികളും,മറ്റ് ചെറുജീവികളും ഇവിടെ കാണുക സാധാരണം.ഇതാണ് പാമ്പുകളെ ഇങ്ങോട്ട്‌ ആകര്‍ഷിക്കുന്നത്.കാല്‍നട യാത്രക്കാരും,ജനവാസ കേന്ദ്രങ്ങളും അടുത്തുള്ളതിനാല്‍ ഇവിടുത്തെ മാലിന്യനിക്ഷേപം നിര്‍ത്തലാക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം ശക്തമാണ്.മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍ .

ആ മൂർഖൻ പാമ്പിന്റെ വീഡിയോ ഇവിടെ കാണുക