കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു പുതിയ കെട്ടിടം: സർവേ ജോലികൾ പൂർത്തിയായി

കാഞ്ഞിരപ്പള്ളി∙ പഞ്ചായത്തിനു പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ടൗൺ ഹാളിനു സമീപം നിർമിക്കുവാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേ ജോലികൾ പൂർത്തിയായി.

ഡോ. എൻ.ജയരാജ് എംഎൽഎയുടെ ഫണ്ടും പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുക. ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും 15നകം സർക്കാരിനു സമർപ്പിക്കും. അനുമതി ലഭിച്ചാൽ മേയ് മാസത്തോടെ നിർമാണം ആരംഭിക്കുമെന്നാണു പ്രതീക്ഷ.