കാഞ്ഞിരപ്പള്ളി പാറക്കടവ് കുറ്റിക്കാട്ടില്‍ കെ എം മുഹമ്മദ്‌ ഇസ്മായിലിന്റെ പുരയിടത്തിലെ കുഞ്ഞൻ വാഴ കൌതുകമാകുന്നു

1-web-kunjan-vazha-kanjirappaly

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പാറക്കടവ് കുറ്റിക്കാട്ടില്‍ കെ എം മുഹമ്മദ്‌ ഇസ്മായിലിന്റെ പുരയിടത്തിലെ വാഴ കുലച്ചതാണ് നാട്ടുകാര്‍ക്ക് കൌതുകമാകുന്നത്.രണ്ടരയടിയോളം പൊക്കമുള്ള വാഴ കണ്ടാല്‍ ഒരു ചെടിയാണന്നെ ആദ്യം തോന്നുകയുള്ളൂ.

സുനന്ധിനി ഇനത്തില്‍പ്പെട്ട ഈ വാഴ മുഹമ്മദിന് കാസര്‍കോട്ടുള്ള ബന്ധുവീട്ടില്‍ നിന്നും കിട്ടിയതാണ്.എട്ടുമാസം പ്രായമുള്ള വാഴയില്‍ ഉണ്ടായ വാഴക്കുലയ്ക്ക് കായ്ഫലം കുറവാണെങ്കിലും കായ്ക്ക് കാഴ്ച്ചയില്‍ നല്ല വലിപ്പമുണ്ട്.അറിഞ്ഞു കേട്ട് ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ ഈ കുഞ്ഞന്‍ വാഴ കാണാന്‍ കുറ്റിക്കാട്ടില്‍ പുരയിടത്തില്‍ എത്തുന്നുണ്ട്.

ഈ കുഞ്ഞന്‍ വാഴയുടെ വിത്തിനും ആവശ്യക്കാര്‍ ഏറെയാണെന്ന് മുഹമ്മദ്‌ ഇസ്മായില്‍ പറഞ്ഞു.

2-web-kunjan-vazha-kanjirappally