കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ആറിന്

കാഞ്ഞിരപ്പള്ളി: മധുര മീനാക്ഷി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ക്ഷേത്ര ചുറ്റമ്പല സമര്‍പ്പണത്തിനു ശേഷമുള്ള പരിവാര പ്രതിഷ്ഠയും, കലശപൂജ, ദേവിക്കുള്ള അങ്കി സമര്‍പ്പണം എന്നിവ ആറിന് നടത്തും. തന്ത്രി കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിക്കും.

മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് മഹാഗണപതിഹോമം, ആറിന് വിശേഷാല്‍ പൂജ, പരിവാര പ്രതിഷ്ഠ ഒന്‍പതു മുതല്‍ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ 12 ന് പ്രസാദം ഊട്ട്.