കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക 1.5T ഡിജിറ്റൽ എം.ആർ.ഐ (#MRI) സ്കാനിംഗ് സെന്റർ

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സജ്ജമായ അത്യാധുനിക 1.5T ഡിജിറ്റൽ എം.ആർ.ഐ (#MRI) സ്കാനിംഗ് സെന്ററിന്റെ ഉത്ഘാടനവും, വെഞ്ചരിപ്പും കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ റവ. ഫാ. സന്തോഷ് മാത്തൻകുന്നേൽ CMI . നിർവഹിച്ചു .
1.5T ഡിജിറ്റൽ എം.ആർ.ഐ സ്കാനിംഗ് സൗകര്യം ലഭ്യമായതോടു കൂടി മേഖലയിലെ ഏറ്റവും മികച്ച സ്കാനിംഗ് സൗകര്യമാണ് കാഞ്ഞിരപ്പള്ളിയിലും പരിസരത്തും ലഭ്യമാവുക. ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലയിലും മറ്റും ഉള്ള രോഗികൾക്ക് ഈ പുതിയ സ്കാനിംഗ് സൗകര്യം വളരെ വേഗത്തിൽ ലഭ്യമാവും.
1.5T ഡിജിറ്റൽ എം.ആർ.ഐ സ്കാനിംഗിൽ ഒപ്ടിക്കൽ ആർ എഫ് ടെക്നോളജി ഉപയോഗിച്ച് കൂടുതൽ വ്യക്തമായ സ്കാനിങ് ഇമേജുകൾ ലഭ്യമാകുന്നതിലൂടെ രോഗനിർണ്ണയം കൂടുതൽ കൃത്യതയുള്ളതാകുന്നു. പ്രൊപ്പല്ലർ എന്ന മോഷൻ കറക്ഷൻ ടെക്നിക്കിലൂടെ രോഗിയുടെ സ്കാനിങ്ങിടയിലുള്ള അനിയന്ത്രിതമായ ചലനങ്ങളിലൂടെ സ്കാനിങ് ഇമേജിൽ ഉള്ള വ്യക്തത കുറവ് ഈ സംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.. ഇതിനുപുറമേ 25.O എന്ന ആധുനിക ആപ്ലിക്കേഷനും മറ്റ് നൂതന സംവിധാനങ്ങളും ഈ 1.5T ഡിജിറ്റൽ എം. ആർ. ഐ സ്കാനിംഗ് പ്രത്യേകതകളാണ്.