കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ യു കെ യിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്  മാര്‍ മാത്യു അറയ്ക്കലിനെ യു കെ യിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെയും, കത്തോലിക്കാ അല്മായര്‍ക്കുള്ള പരമോന്നതബഹുമതിയായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറിയും കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെയും യുകെയിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഗ്രാന്റ് പ്ലെയ്‌സ് ഹാളില്‍ നടന്ന സ്വീകരണചടങ്ങില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസ് അദ്ധ്യക്ഷനായിരുന്നു. കേംബ്രിഡ്ജ് കൗണ്ടിയുടെ ക്വീന്‍ എലിസബത്തിന്റെ പ്രതിനിധി ഡപ്യൂട്ടി ലോര്‍ഡ് ലഫ്റ്റനന്റ് ഡറിക് ബ്രിസ്റ്റോ, അബോട്ട് റൈറ്റ് റവ.ഡോ.കുത്ത് ബര്‍ട്ട് ബ്രോഗന്‍, റൊസീമറ്റെനിറ്റി ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ഡോ.വില്‍ഫ് കേള്‍സല്‍, ഇമ്പിങ്ഡണ്‍ വില്ലേജ് കോളജ് ഡയറക്ടര്‍ മിസ്സിസ് കരോള്‍, ഫാമര്‍ ആന്റ് വിന്‍ഡ് ഫാം ഉടമ ജോണ്‍ ലാത്തം, ഡീക്കന്‍ ആന്റ് പ്രെഫസര്‍ ഓഫ് ലോ ഡോ.ജോണ്‍ ബെല്‍, ഡയറി ഹേര്‍ഡ്‌സ്മാന്‍ ഡയറക്ടര്‍ ജെയിംസ് ക്രോസ്, മിസ് ക്രിസ്റ്റി ഹുംബറീസ്, റവ.ഫാ,മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കേരള സംസ്ഥാന കണ്‍സ്യൂമര്‍ റിഡ്‌സെല്‍ കമ്മീഷന്‍ മെമ്പര്‍ അഡ്വ.ജോസ് വിതയത്തിലും ചടങ്ങില്‍ പങ്കെടുത്തു.

ബ്രിട്ടീഷ് പൗരപ്രതിനിധികളോടൊപ്പം ജോസഫ് ചെറിയാന്‍, റോബിന്‍ കുര്യാക്കോസ്, റോയി തോമസ്, വിന്‍സന്റ് കുര്യന്‍, ജോസഫ് ചാക്കോ തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു.

2013-ല്‍ കേംബ്രിഡ്ജിലെ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കാഞ്ഞിരപ്പള്ളി രൂപത സന്ദര്‍ശിക്കുകയും രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക ക്ഷണപ്രകാരമാണ് മാര്‍ മാത്യു അറയ്ക്കലും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും യുകെയില്‍ എത്തിയത്.

bishop-UK-receiption

LINKS