കാഞ്ഞിരപ്പള്ളി രൂപതാ വാര്‍ഷികവും പ്രതിനിധി സമ്മേളനവും ഇന്ന്‌

കാഞ്ഞിരപ്പള്ളി: രൂപതാ വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ലീഗിന്റെയും രൂപതാതല വാര്‍ഷികവും പ്രതിനിധി സമ്മേളനവും ശനിയാഴ്ച കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടക്കും.

വാര്‍ഷിക പൊതുസമ്മേളനം കോട്ടയം രൂപതാ സഹായ മെത്രാനും സീറോ മലബാര്‍ സഭാ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ അംഗവുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തും. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും.

മോഡല്‍ സണ്‍ഡേ സ്‌കൂളുകള്‍, മിഷന്‍ലീഗ് ശാഖകള്‍, ലൈബ്രറികള്‍ എന്നിവയ്ക്കുള്ള ട്രോഫികളും 4 മുതല്‍ 12 വരെ
രൂപതയിലെ 140 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിശ്വാസജീവിത പരിശീലനകേന്ദ്രം രൂപതാ ഡയറക്ടര്‍ ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ സ്വാഗതവും സി.എം.എല്‍. രൂപതാ ഡയറക്ടര്‍ ഫാ.മാത്യു വാണിയപ്പുരയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തും