കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ മെറിറ്റ് ഡേ

കാഞ്ഞിരപ്പള്ളി: രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ മെറിറ്റ് ഡേ നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ അധ്യക്ഷതവഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ മുഖ്യസന്ദേശം നല്‍കും. പാഠ്യപാഠ്യേതര മേഖലകളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥികളെ സമ്മേളനത്തില്‍ ആദരിക്കും. കോര്‍പ്പറേറ്റ് മാനേജുമെന്റ് തലത്തില്‍ നടത്തപ്പെട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും മറ്റു മത്സരങ്ങളിലും വിജയികളായവര്‍, വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകര്‍ എന്നിവരെ ആദരിക്കും. 2017-18 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനമികവു വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് മാനേജേഴ്‌സ് ട്രോഫിയും സമ്മാനിക്കും.

സെന്റ് ഡൊമിനിക്‌സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാബുക്കുട്ടി മാത്യു, കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജോസഫ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജേക്കബ് നന്ദിയും പറയും.