മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി കാഞ്ഞിരപ്പള്ളി രൂപതയുടെ എയ്ഞ്ചൽസ് വില്ലേജ്

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി കാഞ്ഞിരപ്പള്ളി രൂപതയുടെ എയ്ഞ്ചൽസ് വില്ലേജ്


കാഞ്ഞിരപ്പള്ളി ∙ ജീവനും ജീവന്റെ സമൃദ്ധിയും: ക്രിസ്തീയ ദൗത്യത്തിന്റെ സാക്ഷ്യപത്രത്തിലും മലനാടിന്റെ ബാക്കിപത്രത്തിലും കാഞ്ഞിരപ്പള്ളി രൂപത എഴുതിച്ചേർത്തിരിക്കുന്നത് ഇതാണ്. സാമൂഹിക, കാർഷിക, ആതുര രംഗങ്ങളിലെ അദ്ഭുത രചനകളോടൊപ്പം കാണാനാവുന്നത് അമൽ ജ്യോതി എൻജിനീയറിങ് കോളജും മരിയൻ കോളജും മാത്രമല്ല, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുടെ ഈ പറുദീസ കൂടിയാണ്. പൊൻകുന്നത്തിനു സമീപം ചെങ്കലിൽ ദേശീയപാതയോരത്ത് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഉയർന്നു വരുന്ന എയ്ഞ്ചൽസ് വില്ലേജാണു രൂപതയുടെ പുതിയ മുഖമുദ്ര. ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരായ 218 കുട്ടികളുടെ സ്വപ്നലോകം.

കുട്ടികളോടൊത്തു മാതാപിതാക്കൾക്കും ജീവിതകാലം മുഴുവൻ താമസിക്കാനും അവരെ പരിചരിക്കാനും കഴിയുംവിധമുള്ള കമ്യൂണിറ്റി പ്രോജക്ടാണു രൂപതയുടെ ഏറ്റവും പുതിയ സമ്മാനം. ആശാനിലയം സ്പെഷൽ സ്കൂൾ, ആൺകുട്ടികൾക്ക് പാർക്കാൻ ആശാകിരൺ ബോർഡിങ്, പെൺകുട്ടികൾക്കു താമസിക്കാൻ ആശാ ഹോം, മാതാപിതാക്കൾ മരിക്കുകയോ രോഗികളായി കഴിയുകയോ ചെയ്യുന്നവരായ മുതിർന്ന കുട്ടികളെ പാർപ്പിക്കുന്ന ആശാ നികേതൻ, തൊഴിൽ പരിശീലനം നൽകാനുള്ള ആശ്വാസ് വൊക്കേഷനൽ ട്രെയിനിങ് സെന്റർ, കൃഷി പരിശീലനത്തിനുള്ള അഗ്രോ ഫാം, ഉൽപന്നങ്ങളുടെ വിപണനത്തിന് എയ്ഞ്ചൽസ് ഷോപ്, കുട്ടികളോടൊത്ത് മാതാപിതാക്കൾക്കു താമസിക്കാവുന്ന എയ്ഞ്ചൽസ് ഹോം എന്നിവയെല്ലാം ചേർന്നതാണ് വില്ലേജ്. സംഗീതം, യോഗ, കംപ്യൂട്ടർ, ചിത്രരചന, സ്പോർട്‌സ്, മെഴുകുതിരി നിർമാണം, പേപ്പർ ബാഗ് നിർമാണം തുടങ്ങിയവയിലെല്ലാം പരിശീലനം നൽകുന്നുണ്ട്.

കാഞ്ഞിരപ്പള്ളി രൂപത

∙ജനസംഖ്യ 1,72,369

∙കുടുംബങ്ങൾ 37,575

∙ഫൊറോന 10

∙ഇടവക 145

∙കുരിശുപള്ളി 130

∙വൈദികർ 292

∙രൂപതാംഗങ്ങളായ 

∙വൈദികർ 569 

∙കന്യാസ്ത്രീകൾ 1687

∙ആശ്രമം 18

∙മഠം 38 

∙ധ്യാനകേന്ദ്രം 8

∙കോളജ് 6

∙നഴ്സിങ് സ്കൂൾ 6

∙സ്കൂൾ 121

∙സ്പെഷൽ സ്കൂൾ 6

∙ആശുപത്രി 13

∙സ്വയം സഹായ സംഘം 22,000

സാമൂഹിക സേവന വിഭാഗങ്ങൾ 

∙മലനാട് ഡവലപ്മെന്റ് സൊസൈറ്റി

∙പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി