കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോേളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജാനുവിന് വീടായി

കോരുത്തോട്: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നൊരുമോചനം എന്ന ജാനുവിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് കോേളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ.

കോരുേത്താട് കൊമ്പുകുത്തിവനത്തില്‍ താമസിക്കുന്ന മലമ്പണ്ടാര കുടുംബത്തിനാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോേളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങിയത്. വനത്തില്‍ താമസിക്കുന്ന രാഘവനും ഭാര്യ ജാനുവും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏറെനാളായുള്ള ആഗ്രഹമാണ് യാഥാര്‍ത്ഥ്യമായത്. രോഗിയായ ജാനുവും കുടുംബവും അന്തിയുറങ്ങുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് വനപാലകര്‍ നിര്‍മിച്ചുനല്‍കിയ വീട്ടിലാണ്. അറ്റുകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ വീട് ചോര്‍െന്നാ ലിക്കുന്ന അവസ്ഥയിലായിരുന്നു.

രാഘവനും മക്കളും വനവിഭവങ്ങള്‍ക്കായി പോയാല്‍ തിരികെയെത്തുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. ഇവരുടെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി താലൂക്ക ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നിയമ അദാലത്തില്‍ വിഷയം ഉന്നയിച്ചതോെട വീട് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനമായി. പട്ടികജാതി ക്ഷേമവകുപ്പും ത്രിതല പഞ്ചായത്തും സഹായവുമായി എത്തി. എന്നാല്‍, വീടുനിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതെവന്നത് നിര്‍മാണത്തിന് വിലങ്ങുതടിയായി.

ഈ സാഹചര്യത്തിലാണ് എസ്.ഡി. കോേളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അലക്‌സാണ്ടര്‍, പ്രോഗ്രാം ഓഫീസര്‍ പ്രൊഫ.റോണി കെ.ബേബി, പ്രൊഫ.ജോയ്‌സി ജോസ്, അരുണ്‍ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകര്‍ ദൗത്യം ഏറ്റെടുത്തത്. അമ്പത് പ്രവര്‍ത്തകര്‍ തലച്ചുമടായും കയറുവഴിയും സാധനങ്ങള്‍ നിര്‍മ്മാണ സ്ഥലെത്തത്തിച്ചു. നാനൂറ് ചതുരശ്രയടി വിസ്തീര്‍ണമുളള വീടിന്റെ കോണ്‍ക്രീറ്റിങ് ജോലി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച രാവിലെ 9.30ന് പുഞ്ചവയലില്‍ നടക്കുന്ന ലീഗല്‍ ഫെസ്റ്റില്‍ സബ് ജഡ്ജ് ജോഷി ജോണ്‍ നിര്‍വ്വഹിക്കും.