കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വിജയികൾ


ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന സുവർണ ജൂബിലി സ്മാരക ഇന്റർകോളീജിയറ്റ് ബാഡ്മിന്റൺ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വിജയികളായി. കുട്ടിക്കാനം മരിയൻ കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

ബ്രിഗേഡിയർ ഷാജി കുര്യാച്ചൻ ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ. കെ.ജെ.സെബാസ്റ്റ്യൻ, ലഫ്റ്റനന്റ് ജെയ്‌സ് കുര്യൻ, അഭിഷേക് തോമസ്, അമ്പിളി കാതറിൻ തോമസ് എന്നിവർ പ്രസംഗിച്ചു.