കാഞ്ഞിരപ്പള്ളി IHRD കോളേജിനാവശ്യമായ സ്ഥലം വിലക്ക് വാങ്ങാനൊരുങ്ങി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

കാഞ്ഞിരപ്പള്ളി IHRD കോളേജിന് കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ 5 ഏക്കർ സർക്കാർ/ പുറമ്പോക്കു ഭൂമി കാഞ്ഞിരപ്പള്ളി പ്രദേശത്തു ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി IHRD കോളേജിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങാനുള്ള നടപടികൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .

ഇതിനായി വെള്ളം , വഴി എന്നീ സൗകര്യങ്ങളുള്ള കെട്ടിട നിർമാണത്തിനും ഗ്രൗണ്ട് നിർമാണത്തിനും പര്യാപ്തമായ 5 ഏക്കർ വെറും ഭൂമി കാഞ്ഞിരപ്പള്ളിയിലോ പരിസര പ്രദേശങ്ങളിലോ ആവശ്യമുണ്ട് . ഇപ്രകാരം സ്ഥലം വിൽക്കുവാൻ താല്പര്യമുള്ള ഉടമകൾ നേരിട്ട് സ്ഥല വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും കാണിച്ചു 15.12.2019 നകം രേഖാ മൂലം കോളേജ് അധികൃതരെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നിർദേശാനുസരണം ആവശ്യപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് 8547005075.