കാടുവെട്ടിനീക്കുന്നില്ലെന്ന് ആരോപണം

എരുമേലി∙ സീസൺ ഒരു മാസമായിട്ടും എരുമേലി–കാരിത്തോട്– ചേനപ്പാടി, മറ്റന്നൂർക്കര– കനകപ്പലം– സബർബൻ ഷട്ടിൽ– ചേനപ്പാടി റോഡുകളുടെ ഓരത്തെ കാടുകൾ വെട്ടിനീക്കിയില്ലെന്ന് ആരോപണം. റോഡിന്റെ ഇരുവശവും കാടുകൾ മൂടിക്കിടക്കുന്നതു മൂലം വാഹന, കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. വളവുകളിലും മറ്റും പൊന്തകൾ വളർന്നു നിൽക്കുന്നതു മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാനാവുന്നില്ല.