കാട്ടാനയുടെ ആക്രമണം: വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു.

എരുമേലി ശബരിമല വനാതിർത്ഥി മേഖലയായ ഇരുമ്പൂന്നികര കോയിക്കക്കാവിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇരുമ്പൂന്നികര സ്വദേശിനി മലയിൽ വീട്ടിൽ നിഷാബൈജുവാണ് അതിസാഹസികമായി ഓടി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വനാതീർത്തിയിൽ നിന്നും പുല്ല് ചെത്തുന്നതിനിടെ പെട്ടെന്നെത്തിയ കാട്ടാന നിഷയെ ആക്രമിക്കാനായി ഓടി വരുകയായിരുന്നു. ബഹളം വച്ച് ഓടി വന്ന കാട്ടാനയെ കണ്ട് നിഷ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടുകയായിരുന്നു. ഇതിനിടെ താഴെ വീണ നിഷക്ക് സാരമായി പരിക്ക് ഏല്ക്കുകയും ചെയ്തു.

ശബരിമല വനാതിർത്ഥിയും- തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയുമായ കോയിക്കക്കാവിൽ കാട്ടാനയുടെ സാന്നിദ്ധ്യം പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് പത്തോളം പ്രാവിശ്യമാണ് കാട്ടാന പ്രദേശത്ത് ഇറങ്ങുന്നത്. മുമ്പ്
കാട്ടാനക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിച്ചുവെങ്കിലും ആളുകളെ ആക്രമിക്കുന്ന സംഭവം ഇതാദ്യമാണ്.