കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്

മുണ്ടക്കയം ഈസ്റ്റ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. കൊക്കയാര്‍, മേലോരം പവ്വത്ത് ജോസ് ജോസഫി (48) നെയാണ് കാലിന് ഗുരുതര പരുക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ കൊടികുത്തി കൊച്ചുപാലത്തിന് സമീപം ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് കാട്ടുപന്നിയടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാര്‍ വനം വകുപ്പ് അധികൃതരോട് പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പ് സ്ഥലത്തെത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.