കാതോലിക്കേറ്റ് സെന്റർ ദേവാലയ കൂദാശ

പാറത്തോട് : പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ ദേവാലയ കൂദാശ 29, 30 തീയതികളിൽ നടക്കും. 29 ന് 5.30നു സന്ധ്യാ നമസ്കാരം. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും കോട്ടയം സഹായ മെത്രാൻ യൂഹാനോൻ മാർ ദിയസ്കോറസിന്റെ സഹ കാർമികത്വത്തിലും കൂദാശയുടെ ഒന്നാം ഭാഗം നടക്കും.

30 ന് 6.30 നു പ്രഭാത നമസ്കാരവും കൂദാശയുടെ രണ്ടാം ഭാഗവും മൂന്നിന്മേൽ കുർബാനയും. 11 ന് ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസും അഹമ്മദബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസും അനുഗ്രഹ പ്രഭാഷണം നടത്തുമെന്നു വികാരി ഫാ. മർക്കോസ് ഇടക്കര, ട്രസ്റ്റി ഫിലിപ് വർഗീസ്, ജനറൽ കൺവീനർ ജോർജ് കെ. ജോസഫ് എന്നിവർ അറിയിച്ചു.