കാനനപാത പോലീസ് വലയത്തിൽ.

എരുമേലി : വിലക്ക് ലംഘിച്ച് ശബരിമലയിലെത്താൻ പരമ്പരാഗത കാനന പാതകൾ ഉപയോഗിക്കുമെന്ന സൂചന മുൻ നിർത്തി പോലീസ് കാട് കയറിയപ്പോൾ ഊടു വഴികളേറെ. പമ്പക്ക് അപ്പുറത്ത് നീലിമലയിലും സന്നിധാനത്തും എത്താൻ പമ്പാവാലിയിൽ നദിയുടെ കരയിലൂടെ പഴയ വഴി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ ഇവിടെയും കാവലിനും ഭക്തരെ പരിശോധിച്ച് കടത്തിവിടുന്നതിനുമായി നിരീക്ഷണം ഏർപ്പെടുത്തി.

തുടർന്ന് വനപാലകരുമായി ബന്ധപ്പെട്ട പോലീസ് കണ്ടത് പിന്നെയും രഹസ്യ വഴികൾ. നിലയ്ക്കലിൽ പോലീസ് കാണാതെ സഞ്ചരിക്കാൻ അട്ടത്തോട് ചെന്നെത്തുന്ന വഴിയും തിരുവാഭരണം കൊണ്ടുപോകുന്ന മറ്റൊരു വഴിയും കണ്ടെത്തി. ഇതോടെ ഈ വഴികളും നിയന്ത്രണത്തിലും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.