കാന്‍സര്‍ ബോധവത്കരണ ക്ലാസ്

മണിമല: കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതിയും സെന്‍ട്രല്‍ ലയണ്‍സ് ക്ലബും സഹകരിച്ച് തൃശൂര്‍ സാന്ത്വനസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. അഗസ്റ്റിന്‍ ആന്റണി, ബ്രദര്‍ ടോം എന്നിവര്‍ നയിക്കുന്ന കാന്‍സര്‍ബോധവത്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞ് കറിക്കാട്ടൂര്‍ സെന്റ് ജയിംസ് പാരിഷ്ഹാളില്‍ നടക്കും.

വികാരി ഫാ. ദേവസ്യാ കരോട്ടെമ്പ്രായിലിന്റെ അധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ. ആന്റണി നെരയത്ത് ഉദ്ഘാടനം ചെയ്യും. എകെസിസി ഭാരവാഹികളായ ടോമി ഇളംതോട്ടം, ജോസ് മുക്കം, സാലു കൊല്ലറാത്ത്, ജോര്‍ജ് ജോസഫ് വെച്ചൂപടിഞ്ഞാറേതില്‍ എന്നിവര്‍ പ്രസംഗിക്കും. ജോസ് പെരുമ്പെട്ടിക്കുന്നേല്‍, ജോസഫ് മുല്ലത്തലശേരി, വര്‍ഗീസ് തുണ്ടിയില്‍, തോമസുകുട്ടി കൊല്ലറാത്ത് എന്നിവര്‍ നേതൃത്വം നല്‍കും. സെമിനാറില്‍ കാന്‍സര്‍ പ്രതിരോധ ഔഷധ തൈകള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും.