കാരയ്ക്കാമറ്റം – പടനിലം റോഡിന് 10ാം വാര്‍ഡ് മെംബര്‍ വത്സമ്മ സണ്ണി 2.75 ലക്ഷം അനുവദിച്ചു

ചിറക്കടവ്: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊന്‍കുന്നം – മണിമല റോഡിനെയും കാഞ്ഞിരപ്പള്ളി- മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ചിറക്കടവ് പഞ്ചായത്തിലെ കാരയ്ക്കാമറ്റം – പടനിലം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10ാം വാര്‍ഡ് മെംബര്‍ വത്സമ്മ സണ്ണി 2.75 ലക്ഷം അനുവദിച്ചു. മുമ്പ് ഈ റോഡിന് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ഷാജി പാമ്പൂരി, കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പില്‍, മെംബര്‍ വത്സമ്മ സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.