കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: നിർധനരോഗികൾക്ക് ആശ്വാസകരമായ കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതിൽ കേരള കോൺഗ്രസ് മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടത്ത് അധ്യക്ഷത വഹിച്ച. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി കെ.ബേബി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.ജീരാജ്, ഒ.എം.ഷാജി, സുനിൽ സീബ്ലൂ, ബേബി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.