പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

കാഞ്ഞിരപ്പള്ളി: ഈ യാത്രയിൽ നിങ്ങൾ മറ്റൊരാളുടെ ആശ്രയമാകട്ടെ . നിങ്ങളുടെ സഹായം ഒരാളുടെ കണ്ണുനീർ തുടയ്ക്കുമെങ്കിൽ അതൊരു പുണ്യ പ്രവർത്തിയാണ് .പുത്തനങ്ങാടി സ്റ്റാന്റിലെ നസ്രത്ത് ഓട്ടോറിക്ഷയിൽ കയറുന്നവരുടെ കണ്ണുകളിൽ ഈ വാക്കുകളും , ഇതെഴുതിവെച്ചിരിക്കുന്ന ചെറിയ പെട്ടിയും പതിയും.ഓട്ടോയുടെ സാരഥിയായ ടോം ബേബിയോട് കാര്യം തിരക്കും.മറുപടി പറഞ്ഞു തീരും മുൻപു ഒരു നാണയത്തുട്ടെങ്കിലും പെട്ടിയിൽ വീഴും.

എട്ടുവർഷമായി ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുന്ന കറിപ്ളാവ് ഇരവിമംഗലത്തു ടോം ബേബി (മാത്തുകുട്ടി-34) എട്ടുമാസമായി തന്റെ ഓട്ടോറിക്ഷയിൽ ഈ ജീവകാരുണ്യ പെട്ടി സ്ഥാപിച്ചിട്ട്. എല്ലാ ദിവസത്തെയും ആദ്യ ഓട്ടത്തിൽ ലഭിക്കുന്ന കൈനീട്ടം അത് എത്ര രൂപയാണെങ്കിലും തന്റെ വകയായി ടോം പെട്ടിയിൽ നിക്ഷേപിക്കും.ബാക്കിയെല്ലാം നല്ലവരായ യാത്രക്കാരുടെ സഹകരണമാണ്.

സന്മനസുള്ള യാത്രക്കാരുടെ സഹകരണംകൊണ്ട് ഇതുവരെ മുപ്പതിനായിരത്തോളം രൂപയുടെ ചികിത്സ ധനസഹായം നൽകി . സ്റ്റാന്റിലെ മറ്റ് ഓട്ടോക്കാരും ടോമിനു പിന്തുണയുമായിട്ടുണ്ട് . ടോമിന്റെ ഓട്ടോയിൽ നിർധന രോഗികൾക്ക് ആശുപത്രിയിലേയ്ക്കുള്ള യാത്ര സൗജന്യമാണ് .ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആർക്കും എപ്പോൾ വേണമെങ്കിലും ടോമിനെ വിളിക്കാം.ഫോണ്‍ :9562942057.

2-web-karunya-petti
1-web-auto-drivar-karunya-petti