കാര്‍ട്ടൂണ്‍ കളരി ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നം:കൊടുങ്ങൂര്‍ ഗവ.എച്ച് എസ്സില്‍ നടന്ന കാര്‍ട്ടൂണ്‍ കളരിയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഡോ.എന്‍ ജയരാജ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന പുറപ്പാട് എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് കാര്‍ട്ടൂണ്‍ കളരി നടന്നത്.ഉദ്ഘാടനം ജയരാജ് എം എല്‍ എ നിര്‍വഹിച്ചു.

കാര്‍ട്ടൂണിസ്റ്റുകളായ പ്രസന്നന്‍ ആനിക്കാട്,വി പി കൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

2-web-cartoon-kalari
1-web-cartoon-kalari