കാര്‍ഷിക വികസന സഹകരണസംഘം ആന്റോ ആന്റണി എംപി. ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: പാറത്തോട് കാര്‍ഷിക വികസന സഹകരണ സംഘം കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വും ദിശാബോധവും നല്കാന്‍ പര്യാപ്തമാണെന്നു ആന്റോ ആന്റണി എംപി. കാര്‍ഷിക വികസന സഹകരണസംഘം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ പ്രഫ. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ പ്രകാശനം കെ.വി. കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എ. സലിം, അനിതാ ഷാജി, നൌഷാദ് ഇല്ലിക്കല്‍, അഡ്വ. സാന്ദന്‍ കുന്നത്ത്, സെബാസ്റ്യന്‍ പാറയ്ക്കല്‍, എബ്രാഹം പൂവത്താനി, മേഴ്സി ജോസഫ്, വി.എ. ഇമ്മാനുവല്‍, ജോയി പുവത്തുങ്കല്‍, റോയി കപ്പലുമാക്കല്‍, ഒ.കെ. പ്രദീപ് കുമാര്‍, കെ.ജി. സാബു, ടി.എം. ഹനീഫ, അജയകുമാര്‍, സുബിന്‍ ജോസഫ്, ജി. ഷാ തുണ്ടിയില്‍, സൈമണ്‍ ജോസഫ്, സിബി ജോസഫ്, സിമിലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.