കാറും ടി​പ്പ​റു​ം കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്

പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ കു​ന്പാ​നി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ 3.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സാ​ഗ​ർ (30), ഹ​രീ​ഷ് (28), കാ​ർ​ത്തി​ക് (13), കാ​ജേ​ഷ് (22), പ​ര​മേ​ശ്വ​ർ (62), സ​ന്തോ​ഷ് (32), ശ്രീ​നി​വാ​സ് (30), പ​ര​മേ​ശ്വ​ർ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.