കാറ്റില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരസഹായം നല്‍കണം

ചിറക്കടവ്: കാറ്റില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് വിവിധ കക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി പാമ്പൂരി, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ഗിരീഷ് എസ്.നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ചിറക്കടവില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ വീണ മരങ്ങള്‍ മുറിച്ചുനീക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.