കാല്‍നട പ്രചാരണ ജാഥ

കൂട്ടിക്കല്‍: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരേ സിപിഐ സംസ്ഥാനവ്യാപകമായി നാളെ നടത്തുന്ന വില്ലേജ് ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാര്‍ഥം കൂട്ടിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചാരണ ജാഥ നടത്തി. മണ്ഡലം സെക്രട്ടറി പി.ആര്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൌണ്‍സില്‍ അംഗം കെ.ടി. പ്രമദ്, പി.കെ. സുധാകരന്‍, എം.കെ. ഷാബു, പി.വി. വിനീത്, ശുഭേഷ് സുധാകരന്‍, മനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.