കാവാലിയിൽ ഉരുൾപൊട്ടൽ; റോഡ് തകർന്നു, കൃഷിനാശവും

കൂട്ടിക്കൽ∙ കാവാലിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ശ്രീവർധിനിയിൽ അജയ്സുന്ദരേശന്റെ പറമ്പിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരുകിലോമീറ്റർ പ്രദേശത്തു നാശനഷ്ടം സംഭവിച്ചു.

പേഴുംകാട്ടിൽ പാപ്പച്ചൻ, മുണ്ടുപാലം ജേക്കബ്, ജോർജ്, പേഴുംകാട്ടിൽ ജോസ്, ഇലവുംകുന്നേൽ രാമൻകുട്ടി, അറക്കപറമ്പിൽ ദേവസ്യ, കടവിനാൽ ജോസഫ് എന്നിവരുടെ സ്ഥലങ്ങൾ ഭാഗികമായി ഒലിച്ചുപോയി. തേക്ക്, ആഞ്ഞിലി, പ്ലാവ്, റബർ തുടങ്ങിയ മരങ്ങൾ കടപുഴകി വീണു. കാവാലി– പ്ലാപ്പള്ളി റോഡും തകർന്നു.