കാൻസർ ചികിത്സ

കാൻസർ (അർബുദം) ഈ വാക്കിനെ പേടിക്കാത്ത ആരുണ്ട്? വളരെ സങ്കീർണവും ഗഹനവുമാണ് ഇതിന്റെ ചികിത്സ. കാൻസർ എത്രതന്നെ പേടിപ്പിക്കുന്നതും ഗഹനമാണെന്നതുപോലെ തന്നെയാണ് ചികിത്സാരീതികളെക്കുറിച്ചുള്ള ഭയവും. ഇതിനുള്ള പ്രധാന കാരണം കീമോതെറാപ്പിയെയും റേഡിയേഷനെയും പറ്റിയുള്ള അബദ്ധ ധാരണകളാണ്. കേട്ടുകേൾവികളും ചില ബന്ധുമിത്രാദികൾക്കുണ്ടായിട്ടുള്ള അനുഭവങ്ങളുമാണ് പലരെയും ചികിത്സ തന്നെ വിസമ്മതിക്കാൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഈ ചികിത്സാരീതികളെ ശാസ്ത്രീയമായി ഒന്ന് അപഗ്രഥിക്കാം.

അർബുദ ചികിത്സയിൽ ലോകത്ത് നൂതനമായ പല കണ്ടുപിടിത്തങ്ങളും നിമിഷംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാൽ ഇത് ചികിത്സാമാർഗമായി പ്രാവർത്തികമായി വരാൻ കാലതാമസമെടുക്കും. എന്തെന്നാൽ ഒരു പുതിയ മരുന്ന് ഘട്ടം ഘട്ടമായിട്ടുള്ള Clinical trails കഴിഞ്ഞ് വിദഗ്ദ്ധൻമാരുടെ നിരീക്ഷണമെല്ലാം കഴിഞ്ഞുമാത്രമേ അർബുദരംഗത്തെ ഡോക്ടർമാർക്ക് അവലംബിക്കാനായി എഴുതപ്പെട്ടിട്ടുള്ള Guide line-ൽ വരുകയുള്ളൂ. കീമോതെറാപ്പി, സർജറി, റേഡിയേഷൻ, targetted therapy, immunotherapy (ഇന്ത്യയിൽ ലഭ്യമല്ല) ഇവയാണ് കാൻസർ ചികിത്സക്കുതകുന്ന ചികിത്സാരീതികൾ. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്നത് സർജറിയും റേഡിയേഷനും കീമോതെറാപ്പിയുമാണ്.

കീമോതെറാപ്പി -കാൻസർ എന്ന പദം പോലെ തന്നെ ഭീതി ഉളവാക്കുന്ന ഒരു വാക്കാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ പലതും അബദ്ധ ധാരണകളാണുതാനും. എന്താണ് കീമോതെറാപ്പി? പലരും ധരിച്ചുവച്ചിരിക്കുന്നതുപോലെ ഒരു മരുന്ന് മാത്രമല്ല, അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന പല ശ്രേണികളിൽപ്പെട്ട വിവിധതരം മരുന്നുകളെയാണ് (ഏകദേശം 100 മരുന്നുകൾ) പൊതുവെ കീമോതെറാപ്പി എന്നു വിളിക്കുന്നത്. ഇതിൽ 80 % മരുന്നുകളും മുടികൊഴിച്ചിൽ ഉണ്ടാക്കുന്നു. കീമോതെറാപ്പി എന്ന പേരിനൊപ്പംതന്നെ പ്രചരിച്ച ഛർദ്ദി, ഓക്കാനം എന്നീ പാർശ്വഫലങ്ങൾ ഇപ്പോൾ അധികം കാണാൻ തന്നെ ഇല്ല എന്ന് പറയാം. ഛർദ്ദി ഒഴിവാക്കാൻ വളരെ ഫലപ്രദമായ മരുന്നുകളുണ്ട്, പിന്നെ ഓരോ മരുന്നിന്റെയും പ്രത്യേകത അനുസരിച്ച് രക്തത്തിലെ വെളുത്ത രക്താണുവിന്റെ കൗണ്ട് കുറയൽ, വായിലെയും കൈയിലെയും തൊലി പോകൽ, ദേഹത്ത് കുരുക്കൾ ഉണ്ടാവുക എന്നിവ കാണാറുണ്ട്. പക്ഷേ ഈ അവസ്ഥാന്തരങ്ങളൊക്കെയും ഫലപ്രദമായി ചികിത്സിക്കാൻ പറ്റുന്നതാണ്. കീമോതെറാപ്പിയെ അധികം പേടിക്കേണ്ട എന്ന് ചുരുക്കം.

റേഡിയേഷൻ ചികിത്സയെ പറ്റി പറയുകയാണെങ്കിൽ മനസിലാക്കാനുള്ള പ്രധാന കാര്യം ഇത് localised ആയ ചികിത്സ ആണെന്നതാണ്. ഇതിനെ സർജറിയോട് ഉപമിക്കാം. ഏത് ഗരീരഭാഗത്തിനെയാണോ റേഡിയേഷൻ കൊണ്ട് ചികിത്സിക്കുന്നത് ആ ഭാഗത്ത് മാത്രമേ റേഡിയേഷൻ കൊണ്ടുള്ള effects ഉം side effects ഉം വരുകയുള്ളൂ. കീമോതെറാപ്പി എടുക്കുമ്പോൾ സാധാരണ കാണാറുള്ള യാതൊരു പാർശ്വഫലങ്ങളും റേഡിയേഷന് ഉണ്ടാകുകയില്ല. എക്സ്‌റേയും ഗാമാരശ്മികളും (high energy) ശരീരത്തിൽ കടത്തിവിടുമ്പോൾ DNAയിൽ വ്യതിയാനങ്ങൾ വരുത്തിയാണ് കോശങ്ങൾ നശിക്കുന്നത്.

targeted therapy കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കോശത്തിൽ നിന്ന് മറ്റുള്ള കോശത്തിലേക്കും കോശവളർച്ചയ്ക്കും കാരണമായ കോശങ്ങളിൽ നിന്നുണ്ടാകുന്ന signaling pathways നെ block ചെയ്യുകയാണ്. ഉദാഹരണമായി പറയാവുന്നത് ചരിത്രനേട്ടം തന്നെ കുറിച്ച Imatinif Mesylate എന്ന ഗുളികയാണ് CML എന്ന തരം ലുക്കീമിയ ഈ മരുന്നിന്റെ ഉത്ഭവത്തിന് മുന്നേ 15 % ആണ് പരിപൂർണമായി ഭേദപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ അത് 90 – 93 % ആണ്.

Immunotherapy താരതമ്യേന നൂതനമായ ഒരു ആശയം ആണ്. എന്നാൽ വളരെ പ്രതീക്ഷ നൽകുന്നതുമാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ചതിനുശേഷമാണ് കാൻസർ ശരീരത്തിൽ വേരുറയ്ക്കുന്നത്. പലവിധ mutations സംഭവിക്കുന്നതിന്റെ ഭാഗമായി പ്രതിരോധശേഷിയെ മറികടക്കാനുള്ള ശക്തി ട്യൂമറിന് ലഭിക്കുന്നു. ഇത് പ്രതിരോധശേഷിക്ക് ഏറ്റവും ഫലപ്രദമായ T- cells നെ നിർവീര്യമാക്കിക്കൊണ്ടോ അതല്ലെങ്കിൽ indirect ആയി T- Cells നെ ശരീരത്തിൽ balance ചെയ്യുന്ന protein ഘടകങ്ങളെ പരിധിയിൽ കൂടുതൽ ശക്തിവത്താക്കുകയോ ചെയ്തിട്ടാണ് (eg. CTLA – 4). ഇതിന് ഫലപ്രദമായി ചില ചികിത്സകൾ (CLTA – 4 antagonist – IPLIMUMAB) ഇന്ന് വിപണിയിൽ എത്തിയിട്ടുണ്ട് (ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ല). എന്നാൽ ഈ ചികിത്സാരീതി ആരംഭദിശയിലായതിനാൽ ചില പ്രത്യേകതരം ട്യൂമറുകൾക്ക് മാത്രമാണ് നിലവിൽ ഫലപ്രദം.(മെലിനോമ, Prostate etc.).

ഈ വിവരണങ്ങളിൽ നിന്നും കാൻസറിനെയും അതിന്റെ ചികിത്സാരീതികളെയും കുറിച്ചുള്ള പൊതുവായ ഒരു ധാരണ കിട്ടിയിട്ടുണ്ടാകുമല്ലോ? ഈ സ്പെഷ്യാലിറ്റിയിൽ വന്നിട്ടുള്ള നൂതനമായ ചികിത്സാരീതികൾ ഒരു സ്പെഷ്യലിസ്റ്റിനു മാത്രമേ വ്യക്തമായി അറിയാനും നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും കഴിയുകയുള്ളൂ. അതിനാൽ നിങ്ങളുടെ എല്ലാ സംശയങ്ങളും വിദഗ്ദ്ധനായ ഒരു കാൻസർ സ്പെഷ്യലിസ്റ്റിനോടു തന്നെ ചോദിച്ചു മനസിലാക്കുക.