കാൻസർ ബോധവൽക്കരണ ക്ലാസ് ഇന്ന്

മണിമല ∙ കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതിയുടെയും സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ സാന്ത്വന സ്‌പർശത്തിന്റെ സഹകരണത്തോടെ ഇന്നു കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തും.

2.30 മുതൽ കറിക്കാട്ടൂർ സെന്റ് ജയിംസ് പാരിഷ് ഹാളിൽ നടക്കുന്ന ക്ലാസ് ഫൊറോനാ വികാരി ഫാ. ആന്റണി നെരയത്ത് ഉദ്‌ഘാടനം ചെയ്യും. വികാരി ഫാ. ദേവസ്യ കരോട്ടെമ്പ്രായിൽ അധ്യക്ഷത വഹിക്കും. ഡോ. അഗസ്‌റ്റിൻ ആന്റണി, ബ്രദർ ടോം എന്നിവർ ക്ലാസ് നയിക്കും.