കാൻസർ രോഗ നിർണയ ക്യാംപ് 14ന്

എരുമേലി∙ പഞ്ചായത്ത്, സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ കാൻസർ രോഗ നിർണയക്യാംപ് 14ന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജിലെ ഡോ. സുരേഷ് കുമാർ നേതൃത്വം നൽകും.