കാർ നിയന്ത്രണം വിട്ട് തോട്ടത്തിൽ പാഞ്ഞുകയറി

എരുമേലി∙ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ആറ്റുതീരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നേരേ എതിർദിശയിലേക്കു പാഞ്ഞ് റബർതോട്ടത്തിൽ കയറി. വൻ അപകടത്തിൽനിന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് എരുമേലി–ഓരുങ്കൽ കടവ്–കാഞ്ഞിരപ്പള്ളി റോഡിലാണു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരികയായിരുന്ന കാർ ഓരുങ്കൽ കടവിലെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കാർ പിന്നീട് 20 അടി താഴെയുള്ള മണിമലയാറിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പാതയ്ക്കും ആറിനുമിടയിലുള്ള ക്രാഷ് ബാരിയറിൽ ഇടിച്ചതിനാൽ ദുരന്തം ഒഴിവായി. ഇടിച്ചു വെട്ടിത്തിരിഞ്ഞ കാർ പിന്നീടു റോഡിനു കുറുകെ പാഞ്ഞ് എതിർദിശയിലെ റബർ തോട്ടത്തിലേക്കു കയറുകയായിരുന്നു. ഈ സമയം പാതയിലൂടെ മറ്റു വാഹനങ്ങൾ കടന്നു പോകാതിരുന്നതും രക്ഷയായി. രണ്ടുപേരാണു കാറിലുണ്ടായിരുന്നത്. വണ്ടിക്കു സാരമായ കേടുപാട് സംഭവിച്ചു